ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിലാണേല്‍ ഇനി ഒരു ഓട്സ് റെസിപ്പി പരീക്ഷിക്കാം. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. രുചികരമായി ഓട്സ് കൊണ്ടൊരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ.
ചേരുവകൾ
- ഓട്സ് -അരകപ്പ്
- പാല് -അര കപ്പ്
- യോഗർട്ട്- 1 കപ്പ്
- ചിയ സീഡ്- 1 സ്പൂണ്‍
- തേന്‍ -1 സ്പൂണ്‍
- ഈന്തപ്പഴം-3
- ആപ്പിള്‍-1
- കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഓട്സ്, പാല്, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. രാവിലെ പുറത്തെടുത്ത് വെച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചിട്ട് കഴിയ്ക്കാം. പാലിന് പകരം ഓട്സ് മില്‍ക്കോ ബദാം മില്‍ക്കോ വേണമെങ്കില്‍ ഉപയോഗിക്കാം.
STORY HIGHLIGHT: overnight oats