കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണല്ലോ ചിപ്സ്. നാലുമണി ചായക്കൊപ്പവും ഇടനേരങ്ങളിലും എല്ലാം തന്നെ കഴിക്കുന്ന ഒരു ഐറ്റം. വീട്ടിലുള്ള ചേരുവകൾ കൊണ്ടൊരു ഉരുളക്കിഴങ്ങ് ചിപ്സ് വേഗത്തിൽ ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തിൽ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേർക്കുക. അതിൽ നന്നായി കഴുകി നനവ് മാറ്റിയെടുക്കുക. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം. മിതമായ തീയിൽ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോൾ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. വായു കടക്കാത്ത പാത്രത്തിൽ വച്ച് ആവശ്യാനുസരണം കഴിക്കാം.
STORY HIGHLIGHT: potato chips