കാരറ്റ് ജൂസ് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ കാരറ്റ് ജ്യൂസ് ഉത്തമമാണ്. ആരോഗ്യത്തിനും ചർമ്മത്തിനും മികച്ച ജ്യൂസ് കുട്ടികൾക്കും മുതിർന്നവർക്കും വേഗം തയ്യാറാക്കി നൽകാം.
ചേരുവകൾ
- കാരറ്റ് – 2 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- ചെറുനാരങ്ങ – 2 എണ്ണം
- തണുത്ത വെള്ളം – 2 കപ്പ്
- ഐസ് ക്യൂബ്സ്
- ബ്രൗൺ ഷുഗർ -4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കാരറ്റ് തൊലികളഞ്ഞു വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു കാരറ്റും ഇഞ്ചിയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം കാരറ്റിലേക്കു നാരങ്ങാ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. തയ്യാറാക്കിയ ജ്യൂസ് അരിച്ചെടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHT : carrot juice