അപസ്മാര രോഗിയ്ക്ക് ഷൂ മണക്കാന്‍ നല്‍കുന്നതിനെ കുറിച്ച് പല സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും എഴുതിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഈ കാര്യം കോടിക്കണക്കിന് ആളുകളിലേയ്ക്ക് എത്തുന്നുവെന്നത് തന്നെയാണ്. ചോദ്യോത്തരസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു വെബ്‌സൈറ്റിലും ഇത് സംബന്ധമായ വിവരണം കണ്ടിട്ടുമുണ്ട്.
അപസ്മാരരോഗിയ്ക്ക് ഷൂ മണക്കാന്‍ നല്‍കുന്നതിന് പുറകിലെ ശാസ്ത്രീയ കാരണം എന്ന ചോദ്യത്തിന് ഉത്തരമായി quora-യില്‍ എഴുതിയിരിയ്ക്കുന്നത് ഇപ്രകാരമാണ്:
അപസ്മാരം വരുമ്പോൾ മാത്രമല്ല, മറ്റു ചില അസുഖങ്ങൾ വരുമ്പോഴും ചെരിപ്പിൻ്റെ മണമോ ദുർഗന്ധമുള്ള വസ്തുക്കളോ മണക്കുന്ന സമ്പ്രദായം നിലവിലുണ്ട്. അപസ്മാരം വരുമ്പോൾ രോഗിക്ക് ഷൂസ് മണക്കുന്ന രീതി നൂറ്റാണ്ടുകളായി കിഴക്കൻ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ഇന്നും അവികസിതവും വികസിതവുമായ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു.
ഹിസ്റ്റീരിയയായിരുന്നു മറ്റൊരു രോഗം. നാലായിരം വർഷങ്ങൾക്ക് മുമ്പ് ഹിസ്റ്റീരിയ ആക്രമണമുണ്ടായാൽ സ്ത്രീകൾ ഷൂസ് മണക്കുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു. രണ്ട് തരത്തിലുള്ള ഹിസ്റ്റീരിയയെക്കുറിച്ച് അന്നത്തെ ഡോക്ടർമാർക്ക് അറിവുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഹിസ്റ്റീരിയകളിലൊന്നിൽ ഷൂസ് മണക്കുന്നതാണ് പരിഹാരമായി ചെയ്തുകൊണ്ടിരുന്നത്. ഷൂ മണക്കുന്ന ഈ രീതിയിയെക്കുറിച്ച് പറയുമ്പോള്‍ രണ്ടു വശങ്ങള്‍ കൂടി പറയേണ്ടതുമുണ്ടെന്നും അതില്‍ ഒന്ന് അരോമാതെറാപ്പിയാണെന്ന കണ്ടെത്തലുകളുമുണ്ട്. ഷൂസിന് പുറമേ മറ്റു പല വസ്തുക്കള്‍ മണപ്പിച്ച് ബ്രെയിന് ഉത്തേജനമുണ്ടാക്കിയുള്ള ചികിത്സാ രീതികളെക്കുറിച്ചും ഈ വാദത്തെ സാധൂകരിയ്ക്കാന്‍ ഉത്തരത്തില്‍ വിവരിക്കുന്നുണ്ട്.
തലച്ചോറിലെ സാധാരണ കോശങ്ങള്‍ക്കുള്ളിലുണ്ടാകുന്ന കറന്റ് ട്രാന്‍സ്മിഷന്‍ കാരണമാണ് നടക്കുന്നത്. ഷൂ മണപ്പിയ്ക്കുന്നത് കൊണ്ട് ഇത്തരം പ്രശ്‌നത്തില്‍ നിന്ന് പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കില്ല. ഹിസ്റ്റീരിയയുള്ളവര്‍ക്ക് ഇത് ചിലപ്പോള്‍ ഒരു പരിധിവരെ ഗുണം നല്‍കിയേക്കാമെങ്കിലും അപസ്മാര രോഗികള്‍ക്ക് ഇത് ഗുണം നല്‍കില്ല.
നിങ്ങള്‍ക്ക് മുന്നില്‍ ആര്‍ക്കെങ്കിലും അപസ്മാരം ബാധിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്ടര്‍ വിവരിച്ചു.
– ഇത് സാധാരണ ഗതിയില്‍ രണ്ട് മിനിറ്റില്‍ സ്വയമേ മാറും അതിനാല്‍ പരിഭ്രാന്തരാകാതിരിയ്ക്കുക.
– രോഗിയെ ചരിച്ചു കിടത്തുക. ഇത് ന്യൂമോണിയ പോലുള്ള അവസ്ഥകള്‍ വരാതിരിയ്ക്കാന്‍ സഹായിക്കും.
– ചുറ്റുപാടും കൂടി നില്‍ക്കാതെ രോഗിയ്ക്ക് സുഗമമായി ശുദ്ധവായു ശ്വസിയ്ക്കാനുള്ള അവസരമുണ്ടാക്കുക.