ചേരുവകൾ :
എണ്ണ – പാകത്തിന്
സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ, ഉരുളക്കിഴങ്ങ് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ, കാരറ്റ് – ഒന്നിന്റെ പകുതി ചതുരക്കഷണങ്ങളാക്കിയത്
വെള്ളം – പാകത്തിന്
സ്പഗറ്റി/മാക്കറോണി – രണ്ടു ചെറിയ സ്പൂൺ, തക്കാളി പൊടിയായി അരിഞ്ഞത്- ഒരു വലിയ സ്പൂൺ, വഴനയില – ഒന്ന്
കാബേജ് ഗ്രേറ്റ് ചെയ്തത് – നാലു ചെറിയ സ്പൂൺ, ഉപ്പ്, കുരുമുളകുപൊടി- പാകത്തിന്
ചീസ് ഗ്രേറ്റ് ചെയ്തത്- രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം :
എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വഴറ്റണം. ഇതിലേക്കു പാകത്തിനു വെള്ളം ചേർത്തു തിളപ്പിച്ചശേഷം നാലാമത്തെ ചേരുവ ചേർക്കുക. ചെറുതീയിൽ 20 മിനിറ്റ് വേവിച്ചശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വേവിക്കുക. പച്ചക്കറികൾ മുഴുവൻ വെന്തശേഷം വാങ്ങി, ചീസ് ഗ്രേറ്റ് ചെയ്തതു വിതറി ചൂടോടെ വിളമ്പാം. വെണ്ണ പുരട്ടിയ ബണ്ണിനൊപ്പം വിളമ്പുക.