പച്ച ഇലകളും ചില്ലകളും കായ്കനികളും ഒക്കെയുള്ള മരങ്ങള്‍ നമ്മള്‍ മനുഷ്യരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വാസമാകുന്നില്ല അല്ലേ ?കാര്യം വളരെ ശരിയാണ് മരങ്ങള്‍ സംസാരിക്കാറുണ്ട്. അവര്‍ക്ക് രഹസ്യമായ ഭാഷയുണ്ട്! ഗവേഷണങ്ങളില്‍ കണ്ടെത്തിയതനുസരിച്ച് മരങ്ങള്‍ ‘വുഡ് വൈഡ് വെഡ്’ എന്ന് വിളിക്കുന്ന ഭൂഗര്‍ഭ ഫംഗസുകളുടെ ശൃംഖലകളാല്‍ ബന്ധിപ്പിക്കപ്പെട്ടു കിടക്കുകയാണ്. ഈ ശൃംഖലകളിലൂടെ മരങ്ങള്‍ വെള്ളവും പോഷകവും പങ്കുവയ്ക്കുകയും പരസ്പരം ആശയ വിനിമയം നടത്തുകയും ചെയ്യാറുണ്ട്.
ഏറ്റവും പ്രത്യേകതയുളള കാര്യം മരങ്ങള്‍ പരസ്പരം വരള്‍ച്ച, രോഗം, പ്രാണികളുടെ അക്രമണം എന്നിവയെക്കുറിച്ചുളള സിഗ്നലുകള്‍ പരസ്പരം കൈമാറുന്നു എന്നതാണ്. ഇങ്ങനെ പരസ്പരം സിഗ്നലുകള്‍ കൈമാറുന്ന ഈ ശൃംഖലകളെ ഗവേഷകര്‍ വിളിക്കുന്ന പേരാണ് മൈക്കോറൈസല്‍ നെറ്റ് വര്‍ക്കുകള്‍. ഈ ശൃഖലയില്‍ നടക്കുന്നത് കണ്ണികളുണ്ടാക്കലാണ്. മരങ്ങളിലുണ്ടാകുന്ന രോമ സമാനമായ ഭാഗങ്ങള്‍ സൂക്ഷ്മമായ ഫംഗല്‍ ഫിലമെന്റുകളുമായി ഇഴചേര്‍ന്ന് ഈ ശൃംഖലയുടെ വലിയ കണ്ണികള്‍ ഉണ്ടാക്കുന്നുണ്ട്. ഈ കണ്ണികള്‍ വഴി വന സമൂഹത്തിന്റെ നിലനില്‍പ്പും ആരോഗ്യവും ഉറപ്പാകുന്നുണ്ട്.
മൈക്രാറൈസര്‍ നെറ്റ്‌വര്‍ക്ക് പോഷകങ്ങള്‍ പ്രദാനം ചെയ്യാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. ഇത് മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് രാസ സിഗ്നലുകള്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വൃക്ഷം ഏതെങ്കിലും കീടങ്ങളില്‍നിന്നോ രോഗം ഉണ്ടാകാന്‍ സാധ്യതയുളള എന്തിലെങ്കിലും നിന്നോ ആക്രമണത്തിനിരയാവുകയാണെങ്കില്‍ അത് ആ പ്രദേശത്തെ മറ്റ് മരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മുകളില്‍ പറഞ്ഞതുപോലെയല്ലാതെ മരങ്ങള്‍ വായുവിലൂടെയും ആശയവിനിമയം നടത്താറുണ്ട്. ഏതെങ്കിലും ഒരു വൃക്ഷത്തെ സസ്യഭുക്കുകളോ വരള്‍ച്ചയോ മറ്റോ പ്രശ്‌നങ്ങളോ ആക്രമിക്കുകയോ ബാധിക്കുകയോ ചെയ്യുമ്പോള്‍ മരങ്ങള്‍ വായുവിലേക്ക് അസ്ഥിരമായ ഓര്‍ഗാനിക് സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇതിലൂടെ മറ്റ് മരങ്ങള്‍ക്ക് സിഗ്നലുകള്‍ ലഭിക്കുന്നു. പ്രകൃതിയുടെ അത്ഭുതങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നതിന് തെളിവാണ് ഇത്.
STORY HIGHLLIGHTS: trees-communicate-with-each-other