പൂവ്വാർ / വിഴിഞ്ഞം : ഡിസംബർ 1 മുതൽ 21 വരെ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്ഥലങ്ങളിലും ചപ്പാത്ത് ശാന്തിഗ്രാമിലും നടക്കുന്ന “അന്നമാണ് ഔഷധം” മില്ലറ്റ് ബോധന യജ്ഞം തുടങ്ങി. പുല്ലുവിള സെൻ്റ് ജൂഡ് ഹാളിൽ നടന്ന
പൊതുസമ്മേളനം അഡ്വ. എം. വിൻസെൻ്റ് എം. എൽ.എ. ഉദ്ഘാടനം ചെയ്തു.
കരുംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ *എ. തദയൂസ്* അദ്ധ്യക്ഷത വഹിച്ചു.
“രോഗമില്ലാത്ത ജീവിതത്തിന് മില്ലറ്റുകൾ നിത്യഭക്ഷണമാക്കുക; കൃഷി ആരംഭിക്കുക” എന്ന വിഷയത്തിലുള്ള ആദ്യ പ്രഭാഷണം കഠിനംകുളം കൃഷിഭവൻ കൃഷി അസിസ്റ്റൻ്റ് *എസ്.കെ. ഷിനു* നടത്തി. കൗൺസിൽ ഓഫ് റസിഡൻസ് അസോസിയേഷൻ – വിഴിഞ്ഞം (CRAVS) പ്രസിഡൻ്റ് *അഡ്വ. കെ. ജയചന്ദ്രൻ,* ശാന്തിഗ്രാം വെൽനസ് സെൻറർ ഡയറക്ടർ *വി. വിജയകുമാർ,* ഡയറക്ടർ *എൽ. പങ്കജാക്ഷൻ* എന്നിവർ സംസാരിച്ചു . സേവാ യൂണിയൻ നേതാവ് *അമല ഷാജി* സ്വാഗതവും ശാന്തിഗ്രാം വൈസ് ചെയർമാൻ *അനിൽ ചൊവ്വര* നന്ദിയും രേഖപ്പെടുത്തി.
ചപ്പാത്ത് ശാന്തിഗ്രാമിൽ
*ചെറുധാന്യങ്ങൾ, സ്വദേശി – നാടൻ ഉല്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനമേളയും തുടങ്ങി*
പൂവ്വാർ: ഡിസംബർ 21 വരെ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്ഥലങ്ങൾക്കൊപ്പം ചപ്പാത്ത് ശാന്തിഗ്രാമിലും നടക്കുന്ന “അന്നമാണ് ഔഷധം” മില്ലറ്റ് ബോധന യജ്ഞ പരിപാടികളുടെ ഭാഗമായി ഒൻപത് ഇനം മില്ലറ്റുകൾ, സ്വദേശി – നാടൻ ഉല്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനമേളയും ചപ്പാത്ത് ശാന്തിഗ്രാമിൽ ആരംഭിച്ചു.
നവീമുംബൈ ഖെരനെയിലെ (MIDC) സുകുരാജ് ഫാബ്രിക്കേറ്റേഴ്സ് ചെയർമാൻ *കെ. സോമൻ നായർ* വിപണനോദ്ഘാടനം
നിർവ്വഹിച്ചു
🤝🤝🤝
ഡിസംബർ 21 വരെ *പ്രഭാഷണ പരമ്പരയും മില്ലറ്റ് എക്സിബിഷനും* തുടരും.
ഡിസംബർ 2 ന് ഉച്ചയ്ക്ക് 2 മുതൽ പുല്ലുവിള ലിയോ XIII ഹയർ സെക്കണ്ടറി സ്കൂളിലും 4 മണി മുതൽ കോട്ടുകാൽ പഞ്ചായത്തിലെ മണ്ണയ്ക്കല്ല് വാർഡിലും പ്രഭാഷണ പരമ്പരയും മില്ലറ്റുകളുടെയും ഔഷധ സസ്യങ്ങളുടെയും എക്സിബിഷനും ഉണ്ടായിരിക്കും. ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ഡി. സുരേഷ് കുമാർ, ശാന്തിഗ്രാം ജോയിൻ്റ് ഡയറക്ടർ ജി.എസ്. ശാന്തമ്മ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡിസംബർ 3 ന് രാവിലെ 11 മണിക്ക് കാഞ്ഞിരംകുളം PKS ഹയർസെക്കണ്ടറി സ്കൂളിലും 2 മണിക്ക് നെല്ലിക്കാക്കുഴി ഗവ. യു.പി. സ്കൂളിലും മില്ലറ്റ് ബോധന യജ്ഞം നടക്കും.