Kerala

ശബരിമല തീർത്ഥാടന പാതയിൽ മണ്ണിടിച്ചിൽ

ഇതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

എരുമേലി കണമല അട്ടി വളവിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ഞയറാഴ്ച വൈകുന്നേരം അഞ്ച്മണിയോടെയാണ് സംഭവം.

 

റൂട്ടിൽ പെട്രോളിങ്ങിൽ ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ എരുമേലി.സേഫ് സോൺ കൺട്രോൾ ഓഫീസിൽ വിവരം അറിയിക്കുകയും തുടർന്ന് എം വി ഡി ക്യുക്ക് റെസ്പോൺസ് ടീം സ്ഥലത്തെത്തി ജെസിബിയുടെ സഹായത്താൽ റോഡിൽവീണ മണ്ണ് നീക്കം ചെയ്യുകയുമായിരുന്നു.