ചിക്കൻ വെച്ച് തോരൻ തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ -1 കിലോ
- ചുവന്നുള്ളി -250 ഗ്രാം
- തേങ്ങ -1 മുറി
- മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
- മല്ലിപൊടി -2 ടീസ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
- പെരുംജീരകം -1 ടീസ്പൂണ്‍
- കടുക് -1/2 ടീസ്പൂണ്‍
- ഉഴുന്ന് പരിപ്പ് -1/2 ടീസ്പൂണ്‍
- വറ്റല്‍ മുളക് -3 എണ്ണം
- വെളിച്ചെണ്ണ -1/4 കപ്പ്
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ എല്ലിലാതെ ചെറുതായി അരിഞ്ഞ് കഴുകി മഞ്ഞള്‍പൊടിയും, ഇഞ്ചിവെളുത്തുള്ളി പേസ്റ്റും, ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ ചെറുതായി തിരുമി, മുളകുപൊടിയും മല്ലിപൊടിയും, പെരുംജീരകവും ചേര്‍ത്ത് തരുതരിപ്പായി അരക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്ന് പരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ച് നെടുകെ അരിഞ്ഞ ചുവന്നുള്ളി വഴറ്റുക. ഇതില്‍ വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ അരപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വെള്ളം ചേര്‍ക്കരുത്. തോരന്‍ പരുവത്തില്‍ വാങ്ങിവച്ചു കറിവേപ്പില ഇട്ട് അടച്ചു വെയ്ക്കുക. കോഴിതോരന്‍ റെഡി.