സ്വാദിഷ്ടമായ ഒരു ചിക്കൻ മപ്പാസ് റെസിപ്പി നോക്കിയാലോ? ആപത്തിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, രണ്ടു സ്പൂണ്‍ ഗരം മസാല, ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, മല്ലിപൊടി, രണ്ടു സ്പൂണ്‍ ഗരം മസാല എന്നിവ എന്നിവ ചേര്ത്ത് വഴറ്റിയ ശേഷം തക്കാളി അറിഞ്ഞതും ഇടുക.
മാരിനേറ്റു ചെയ്തു വെച്ച ചിക്കന്‍ കഷണങ്ങള്‍ ചേർത്ത് ഇളക്കിയ ശേഷം പാകത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ രണ്ടാം പാല്‍ ചേർത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചത് ചേർക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍, കാല്‍ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്ത്ത് വാങ്ങാം. ഒരു സവാളയുടെ പകുതി നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റി കറിയുടെ മുകളില്‍ ഇട്ടു അലങ്കരിക്കാം.