വളരെ എളുപ്പത്തിൽ രുചികരമായി ഒരു ചിക്കൻ കട്ലറ്റ് തയ്യാറാക്കിയാലോ? ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാൻ ഇത് കിടിലനാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ അല്പം ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിച്ചു മിക്സിയിൽ അടിച്ചെടുക്കുക. ഒരുപാടു അരഞ്ഞു പോകരുത്. ഉരുളകിഴങ്ങു വേവിച്ചു ഉടച്ചു എടുക്കുക. 2 മുതൽ 5 വരെയുള്ള ചേരുവകള്‍ അല്പം എണ്ണയിൽ വഴറ്റി ഇതിലേക്ക് മസാലയും ചേർത്തു പച്ചമണം മാറ്റിയെടുക്കുക. ഇതിലേക്ക് ചിക്കനും ഉരുളകിഴങ്ങും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഉരുളകളാക്കി കട്ട്ലെറ്റ് ആകൃതിയിൽ പരത്തുക. ഇത് മുട്ടയിൽ മുക്കി റൊട്ടിപൊ ടിയില്‍ ഉരുട്ടി എണ്ണയിൽ വറുത്തു ചൂടോടെ കഴിക്കുക.