ഇനി കപ്പ വാങ്ങിക്കുമ്പോൾ ഇതുപോലെ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ് ഇതിന്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കപ്പ നല്ലപോലെ വേവിച്ച് ഒന്ന് ഉടക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചതച്ച ചുവന്നുള്ളിയും ഉണക്ക മുളകും കൂടി നല്ലപോലെ വഴറ്റി അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന കപ്പയും ചേർത്ത് വളരെ ചെറിയ തീയിൽ ഇട്ടു ഒരു 10 മിനിറ്റു നല്ലപോലെ മിക്സ് ചെയ്യുക. ഒരു പിടി നിറയെ ചെറിയ ഉള്ളിയും ഒരു 15 കാന്താരി മുളകും കൂടി നല്ലപോലെ ചതച്ചു വെളിച്ചെണ്ണയും ഒഴിച്ച് ചമ്മന്തി ഉണ്ടാക്കി കപ്പയും കൂട്ടി കഴിക്കുക.