Food

വളരെ വ്യത്യസ്തവും രുചികരവുമായ ഒരു വിഭവം: ചിക്കന്‍ ഓംലറ്റ് | Chicken Omelette

വളരെ വ്യത്യസ്തവും രുചികരവുമായ വിഭവം തയ്യാറാക്കിയാലോ? നല്ല സ്വാദുള്ള ചിക്കന്‍ ഓംലറ്റ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഉറവിടമാണ് മുട്ട. ഓംലറ്റ് പലതരത്തിലും തയ്യാറാക്കാം. ചിക്കന്‍ ചേർത്ത് എങ്ങനെയാണ് ഓംലറ്റ് തയ്യാറാക്കുന്നുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍ – 100 ഗ്രാം
  • മുട്ട – 2 എണ്ണം
  • ക്യാപ്‌സിക്കം – ഒരു കപ്പ്
  • സവാള – ഒരു കപ്പ്
  • സ്പ്രിംഗ് ഒണിയന്‍ – 1 കപ്പ്
  • കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
  • പച്ചമുളക് – 5 എണ്ണം (അരിഞ്ഞത്‌)
  • മുളകുപൊടി – അര ടീസ്പൂണ്‍
  • ചെറുനാരങ്ങാനീര് – കാല്‍ ടീസ്പൂണ്‍
  • എണ്ണ – 3 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഓവനിൽ വച്ചു ബേക്ക് ചെയ്യാം അല്ലെങ്കിൽ, ചൂടാക്കിയ ഒരു പാത്രത്തിൽ 1/2 കപ്പ്‌ വെള്ളം ഒഴിച്ച് കോഴി കഷ്ണങ്ങളും, ഉപ്പും ഇട്ടു 5 മിനിട്ട് നേരം വേവിച്ചു എടുക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും, വേവിച്ച ചിക്കനും ചേര്‍ത്തിളക്കുക. ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച്, അല്‍പം ഉപ്പു ചേർത്തു നന്നായ് ഇളക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം മുട്ട മിശ്രിതം ഒഴിയ്ക്കുക. ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിൻറെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക. ചിക്കന്‍ ഓംലറ്റ് തയ്യാര്‍.