Kerala

അടിമുടി മിനുങ്ങാൻ ഐഎൻഎസ് വിക്രമാദിത്യ കൊച്ചിയിലേക്ക് എത്തുന്നു

നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇന്ത്യൻ നാവികസേനയുടെ വിവാഹം വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. കപ്പലിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 1207.5 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ് യാർഡുമായി ഒപ്പുവച്ചു. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും 50 ഓളം എംഎസ്എംഇകൾക്ക് വരുമാനം ലഭിക്കുന്നതും ആണ് ഈ പദ്ധതി. 2013 നവംബറിൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. ഈ കപ്പലിൽ അഞ്ചുമാസം കൊണ്ട് കരുത്ത് വർദ്ധിപ്പിക്കുക, തകരാറുകൾ പരിഹരിക്കുക എന്നതാണ് കൊച്ചിൻ ഷിപ് യാർഡഡിന് മുന്നിലുള്ള ലക്ഷ്യം. എല്ലാ ജോലികളും പൂർത്തിയായാൽ ഇന്ത്യൻ നാവികസേനയിൽ ഐഎൻഎസ് വിക്രമാദിത്യ തിരികെ ചേരും.