Food

ഈ ചിക്കൻ റോസ്റ്റ് റെസിപ്പി ഒന്ന് ട്രൈ ചെയ്യൂ | Chicken Roast

ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ചിക്കൻ ഇതുപോലെ തയ്യാറാക്കിനോക്കൂ. കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1 കിലോ
  • സവാള – 2
  • തക്കാളി – 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂണ്‍
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂണ്‍
  • മുളക് പൊടി – 2 ടീ സ്പൂണ്‍
  • മല്ലി പൊടി – 1.5 ടീ സ്പൂണ്‍
  • കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
  • ഗരം മസാല – 1 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി ഉള്ളി ബ്രൌണ്‍ ആകുന്ന വരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില ചേർക്കുക. മഞ്ഞൾ, മല്ലി, മുളക്, കുരുമുളക്, ഗരം മസാല പൊടികൾ ചേർത്ത് ഇളക്കുക. തക്കാളി അരിഞ്ഞതും, 1/4 കപ്പ്‌ വെള്ളവും ചേർത്ത് ഇളക്കി അടച്ചു വച്ച് വേവിക്കുക. ചിക്കൻ കഷണങ്ങൾ ചേർത്ത് മസാല നന്നായി ചേർത്ത് ഇളക്കി അടച്ചു വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കുക. വെന്തു കഴിഞ്ഞാൽ തുറന്നു വെള്ളം വറ്റുന്ന വരെ വച്ച ശേഷം ഓഫ്‌ ചെയ്യുക. മല്ലിയില അരിഞ്ഞു ചേർക്കുക.

Latest News