Food

പത്തിരി, അപ്പം ഇവയ്ക്കൊപ്പം കിടിലൻ കോമ്പോഴാണ് ഈ വറുത്തരച്ച ചിക്കൻ കറി| Chicken Curry

പത്തിരി, അപ്പം ഇവയ്‌ക്കെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ് ഈ വറുത്തരച്ച ചിക്കൻ കറി. കിടിലൻ സ്വാദിൽ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1/2 കിലോ
  • സവാള – 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീ സ്പൂണ്‍
  • തക്കാളി – 1
  • മുളക് പൊടി – 2 ടീ സ്പൂണ്‍
  • മല്ലി പൊടി – 2 ടീ സ്പൂണ്‍
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂണ്‍
  • അരക്കാൻ
  • തേങ്ങ – 1/2 കപ്പ്‌
  • ഉണക്ക മുളക് – 4
  • പെരും ജീരകം – 1/2 ടീ സ്പൂണ്‍
  • ഏലക്ക – 2 ഗ്രാമ്പു – 2 പട്ട – ഒരു കഷണം കുരുമുളക് – 1 ടീ സ്പൂണ്‍
  • ചുമന്നുള്ളി – 4

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി അരപ്പിനുള്ളവ ചെറിയ ഫ്ലെമിൽ വറുത്തു എടുക്കുക.തേങ്ങ ബ്രൌണ്‍ ആകുമ്പോൾ ഓഫ്‌ ചെയ്തു തണുക്കുമ്പോൾ അരച്ച് എടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി സവാള, കറി വേപ്പില വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 2 മിനിറ്റ് ഇളക്കുക. തക്കാളി ചേർത്ത് സോഫ്റ്റ്‌ ആകുന്ന വരെ വഴറ്റുക.,മുളക്, മല്ലി, മഞ്ഞൾ പൊടികൾ ചേർത്ത് ഇളക്കുക. ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. 1.5 കപ്പ്‌ വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക.വേവാറാകുമ്പോൾ അരപ്പ് ചേർത്ത് 10 മിനിറ്റ് കഴിഞ്ഞു ഓഫ്‌ ചെയ്യുക.ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മുകളിൽ തൂകി കുറച്ചു നേരം അടച്ചു വയ്ക്കുക.