Celebrities

കീർത്തി ധരിക്കുക ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രങ്ങൾ; അതിഥികൾക്കും ഡ്രസ് കോഡ്, വിവാ​ഹ വിശേഷങ്ങൾ അറിയേണ്ടേ ? | keerthy-sureshs-marriage-updates

വൻ ആരാധക വൃന്ദം കീർത്തിക്ക് തമിഴകത്തുണ്ട്

താരപുത്രിയുടേതായ പ്രിവിലേജുകളാണ് കീർത്തി സുരേഷിന്റെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണമെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സിനിമ തന്നെ പ്രിയദർശൻ സംവിധാനം ചെയ്ത ​ഗീതാഞ്ജലി. മോഹൻലാൽ നായകനായ സിനിമയ്ക്ക് റിലീസിന് മുമ്പ് ഹൈപ്പ് ലഭിച്ചെങ്കിലും സിനിമ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. കന്നഡ ചിത്രം ചാരുലതയുടെ തനിപ്പകർ‌പ്പാണ് ​ഗീതാഞ്ജലിയെന്ന് വിമർശനം വന്നു.

തമിഴകത്താണ് കീർത്തി സുരേഷ് കൂടുതൽ ശ്രദ്ധ നൽകിയത്. പെട്ടെന്ന് തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവരാൻ‌ കീർത്തിക്ക് കഴിഞ്ഞു. വൻ ആരാധക വൃന്ദം കീർത്തിക്ക് തമിഴകത്തുണ്ട്. തെലുങ്കിലേക്ക് കടന്നപ്പോഴും നടിക്ക് മികച്ച സിനിമകൾ ലഭിച്ചു. 2018 ൽ പുറത്തിറങ്ങിയ മഹാനടി എന്ന തെലുങ്ക് സിനിമയാണ് കീർത്തിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മഹാനടിയിലൂടെ കീർത്തിയെ തേടി വന്നു. കീർത്തിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായാണ് മഹാനടി ഇന്നും അറിയപ്പെടുന്നത്.

ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് നടി കീർത്തി സുരേഷ്. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. ഡിസംബർ 12 ന് ​ഗോവയിൽ വെച്ച് വിവാഹം നടക്കും. 15 വർഷമായി അടുത്തറിയുന്നവരാണ് ആന്റണി തട്ടിലും കീർത്തി സുരേഷും. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യം ആരാധകർക്ക് അറിയില്ലായിരുന്നു. പല തവണ ​ഗോസിപ്പുകൾ താരത്തെക്കുറിച്ച് വന്നെങ്കിലും അന്നൊന്നും ആന്റണി തട്ടിലിന്റെ പേര് വന്നിരുന്നില്ല.

കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ മാതാപിതാക്കൾക്കൊപ്പം കീർത്തിയെത്തിരുന്നു. മടങ്ങവെ തന്റെ വിവാ​ഹം ഡിസംബറിലാണെന്ന് നടി മാധ്യമങ്ങളോട് പറയുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. വിവാഹചടങ്ങുകളെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഡിസംബർ 12ാം തിയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്.

പരമ്പരാ​ഗത ഹിന്ദു ആചാരപ്രകാരം എല്ലാ ചട‌ങ്ങുകളോടൊയുമായിരിക്കും വിവാഹമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക. അതിഥികൾക്കും ഡ്രസ് കോഡുണ്ടാകും. വൈകീട്ടാണ് രണ്ടാമത്തെ ചടങ്ങ്. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും അതിഥികളുടെ ഡ്രസ് കോഡ്.

രാത്രിയിൽ കാസിനോ നൈറ്റ് പാർട്ടിയുണ്ടാകും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഡിസംബർ 10 ന് ആരംഭിക്കും. ഡിസംബർ 11 ന് രാവിലെ സം​ഗീത് പരിപാടികൾ നടക്കും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. സിനിമാ രം​ഗത്ത് നിരവധി സൗഹൃ​ദങ്ങൾ കീർത്തിക്കുണ്ട്. വിവാഹ ചിത്രങ്ങൾ പുറത്ത് വരാൻ കാത്തിരിക്കുകയാണ് ആരാധകർ.

32 കാരിയായ കീർത്തി സുരേഷ് കരിയറിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് കീർത്തി. വരുൺ ധവാൻ നായകനാകുന്ന ബേബി ജോൺ തമിഴ് ചിത്രം തെറിയുടെ റീമേക്കാണ്. തമിഴിൽ സമാന്ത ചെയ്ത വേഷമാണ് ബോളിവുഡ് റീമേക്കിൽ കീർത്തി ചെയ്യുന്നത്. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ബേബി ജോൺ.

content highlight: keerthy-sureshs-marriage-updates