Health

ദീർഘനേരം ഇരുന്ന് ജോലി ചെയ്ത് ക്ഷീണിച്ചു പോയോ ? പരിഹാര മാർഗം ഇവിടെ ഉണ്ട്

ഒരുപാട് നേരം ഇരുന്നുള്ള ജോലി ഒരു അപകടകാരിയാണ്. എന്നാൽ പലപ്പോഴും നമ്മൾ ആരും അത് കാര്യമാക്കുന്നില്ല എന്ന് മാത്രം. ദീർഘനേരം ഇരിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ശരീരത്തിന് വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല. വർക് ഫ്രം ഹോം സംവിധാനമെല്ലാം കൂടുതൽ സജീവമായതോടെ ഇരുന്നുള്ള ജോലിക്കാരുടെ എണ്ണവും കൂടി. ഏറെ നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരെ അപേക്ഷിച്ചു ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുക. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഫാറ്റ് അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരക്കാർക്ക് ഹൃദ്രോഗത്തിനും വളരെയധികം സാധ്യതയുണ്ട്. കൂടാതെ ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതനേരം ഇരിക്കുമ്പോൾ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും കടുത്ത പുറം എന്നീ ശരീരഭാഗങ്ങൾ കൂടുതൽ വേദനിക്കാനും കാരണമാകും.

ദീർഘ നേരം ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുനതിലൂടെ വരുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ വഴികൾ ഉണ്ട്. ഒരു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കാതെ അഞ്ചു മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുക. കുറച്ചു സമയം എഴുന്നേറ്റുനിന്ന് നിവരുകയും കുനിയുകയും ചെയ്ത് ലഘുവ്യായാമം ചെയ്യുക.  ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയ്ക്ക് ഉണർവ്വ് പകരും. അമിത നേരം ഇരിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും സൗകര്യപ്രദമായ ഇരിപ്പിടം തന്നെ തിരഞ്ഞെടുക്കണം. ഉയരം അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നതും കൃത്യമായി ചാരി ഇരിക്കാൻ കഴിയുന്നതുമായ കസേര ആയിരിക്കണം ഉപയോഗിക്കേണ്ടത്. ജോലികഴിഞ്ഞ് സമയം കണ്ടെത്തി വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെയും മാനസിക പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ സഹായിക്കും.