ക്രിസ്മസൊക്കെ ആയില്ലേ, ഇനി പ്ലം കേക്ക് ആണ് താരം. ഇനി ക്രിസ്മസ് ആഘോഷിക്കാൻ പുറത്തുനിന്നും കേക്ക് വാങ്ങിക്കേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം കിടിലൻ സ്വാദിൽ. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുന്തിരി വൈന്‍ – ഒന്നര കപ്പ്
- കറുത്ത മുന്തിരി(ഉണങ്ങിയത്)-300 ഗ്രാം
- ചെറി- കാല്‍ കപ്പ്
- ടൂട്ടി ഫ്രൂട്ടി- കാല്‍ കപ്പ്
- നട്ട്സ് നുറുക്കിയത്- ½ കപ്പ്(ബദാം ,അണ്ടിപ്പരിപ്പ്)
- പഞ്ചസാര – 2 ടേബിൾസ്പൂൺ
- ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തുചെയ്ത് ഉണക്കിയത്.-1 ടേബിൾസ്പൂൺ
- Candied ഓറഞ്ച് പീല്‍- ഒരു ഓറഞ്ചിന്‍റെത്
- മസാലപ്പൊടി- 2 ടേബിൾസ്പൂൺ (Mix of cinnamon, clove ,cardamom, and nutmeg)
- ചുക്ക് പൊടി- 1 ടേബിൾസ്പൂൺ
- ഉപ്പ് – ½ ടേബിൾസ്പൂൺ
- തേന്‍ – 4ടേബിൾസ്പൂൺ
കേക്ക് മിക്സ്ന് ആവശ്യമായ ചേരുവകള്‍
- ബട്ടര്‍ – 200 ഗ്രാം
- പഞ്ചസാര(Brown Sugar) – 200 ഗ്രാം
- മൈദ – 200 ഗ്രാം (1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ,മസാലപ്പൊടി,ചുക്ക് പൊടി ഇവ ചേര്‍ത്ത് മിക്സ് ചെയ്തു 2-3 തവണ ഇടഞ്ഞെടുക്കുക)
- മുട്ട – 4 എണ്ണം
- കാരമല്‍- 2 ടേബിൾസ്പൂൺ ( Brown Sugar അല്ല ഉപയോഗിക്കുന്നതെങ്കില്‍ കളറിനു വേണ്ടു കാരമല്‍ അളവ് കൂട്ടാം)
തയ്യാറാക്കുന്ന വിധം
ഫ്രൂട്ട് മിക്സിംങ്ങിനു വേണ്ടി ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേയ്ക്ക്മുന്തിരി വൈന്‍ , 2 ടേബിൾസ്പൂൺ പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കിയത് ഓറഞ്ച് തൊലി, ഉണങ്ങിയ കറുത്ത മുന്തിരി, ചെറി എന്നിവ നന്നായി ചൂടാക്കുക. വൈന്‍ വറ്റി ലായനി കട്ടിയായി വരുമ്പോള്‍ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക.നട്ട്സും കൂടി ഇതിലേക്ക് മിക്സ് ചെയ്തു തണുക്കാന്‍ അനുവദിക്കുക. തണുക്കുമ്പോള്‍ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. ഇതിലേക്ക് 4 ടേബിൾസ്പൂൺ തേന്‍ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
കേക്കിന്റെ മിക്സ് തയ്യാറാക്കാം
ബ്രൌണ്‍ ഷുഗര്‍, ബട്ടര്‍ എന്നിവ നന്നായി മിക്സ് ചെയ്യുക. ക്രീം പരുവത്തിലാകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കാരമല്‍ ചേർക്കുക. നന്നായി ബീറ്റ് ചെയ്തെടുക്കുക. ഫ്രൂട്സും ഫ്ലോറും തവി കൊണ്ട് വേണം സാവധാനം ഇളക്കി യോജിപ്പിക്കാന്‍. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ്, കേക്ക് മിക്സിലേയ്ക്ക് ചേർക്കുക. മൈദ മസാല മിക്സ് കൂടി കേക്ക് മിക്സില്‍ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇലക്ട്രിക്ക് അവന്‍ 170 ഡിഗ്രി 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ശേഷം കേക്ക് മിക്സ് പാനില്‍ ഒഴിച്ച് അതെ ചൂടില്‍ തന്നെ 50-60 മിനിറ്റ് ബേക്ക് ചെയുക. കേക്ക് തയ്യാര്‍. (കേക്ക് ടിന്‍ തയ്യാറാക്കുമ്പോള്‍ സൈഡില്‍ 2-3 ലെയര്‍ ബട്ടര്‍ പേപ്പര്‍ ഒട്ടിക്കുന്നത് നന്നായിരിക്കും)