Food

മിനുട്ടുകൾക്കുള്ളിലൊരു ഫ്രൂട്ട് സലാഡ് | Fruit salad

വളരെ എളുപ്പത്തിൽ രുചികരമായി ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കിയാലോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫ്രൂട്ട് സാലഡ്.

ആവശ്യമായ ചേരുവകൾ

  • മാമ്പഴം 4 എണ്ണം
  • പൈനാപ്പിള്‍ 1 എണ്ണം
  • ആപ്പിള്‍ 2 എണ്ണം
  • മുന്തിരി – പത്തെണ്ണം
  • നേന്ത്രപ്പഴം 2 എണ്ണം
  • അണ്ടിപ്പരിപ്പ്‌ 20 എണ്ണം
  • നാരങ്ങാനീര്‌ 2 ടീസ്പൂണ്‍
  • പഞ്ചസാര 3 കപ്പ്‌
  • ഏലയ്ക്കാപ്പൊടി 2 നുള്ള്‌
  • ഫ്രഷ്‌ ക്രീം 2 കപ്പ്‌
  • ഉർമാൻ

തയ്യാറാക്കുന്ന വിധം

മാമ്പഴം, പൈനാപ്പിള്‍, നേന്ത്രപ്പഴം, ആപ്പിള്‍, അണ്ടിപ്പരിപ്പ്‌ എന്നിവ ചെറുതായി നുറുക്കണം. പാത്രത്തില്‍ പഞ്ചസാര കലക്കി തിളപ്പിച്ച്‌ നല്ലവണ്ണം കുറുകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ അണ്ടിപ്പരിപ്പ്‌, ഏലയ്ക്കാപ്പൊടി, നാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ ഇളക്കണം. ചൂടാറിയാല്‍ ഫ്രഷ്‌ ക്രീം ഒഴിച്ച്‌ ഇളക്കി ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ശേഷം ഉപയോഗിക്കാം.