Food

നല്ല പഞ്ഞിപോലുള്ള ഉണ്ണിയപ്പം തയ്യാറാക്കിയാലോ? | UNNIYAPPAM

ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആകുന്നില്ലേ, ഇനി ഇങ്ങനെ തയ്യാറാക്കിനോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ആവശ്യമായ ചേരുവകൾ

  • അരി പൊടി – ഒരു കപ്പ്
  • ഗോതമ്പ് പൊടി — അര കപ്പ്
  • ശര്‍ക്കര — 400 ഗ്രാം
  • പഴം – 4 -5 എണ്ണം
  • തേങ്ങ കൊത്തു – ഒരു കപ്പ്
  • എള്ള് — ഒരു ടീസ്പൂണ്‍
  • ഏലക്ക പൊടിച്ചത്– 2 ടീസ്പൂണ്‍
  • നെയ്യ് –തേങ്ങ വറുത്തെടുക്കാന്‍
  • ഉപ്പ് ഒരു നുള്ള്
  • എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര ഉരുക്കി പാനിയാക്കിയ ശേഷം അരിച്ചു മാറ്റിവെക്കുക. അരി പൊടിയും പഴവും നന്നായ്‌ കുഴക്കുക. നെയ്യില്‍ തേങ്ങയും എള്ളും വറുത്തെടുക്കുക. ഇത് അരിമാവിലേക്ക് ചേര്‍ക്കുക. ശേഷം ഏലക്ക പൊടിയും ഗോതമ്പ് പൊടിയും ശര്‍ക്കരയും ചേര്‍ത്ത് നന്നായ്‌ മിക്സ് ചെയ്യുക. ഒരു നുള്ള് ഉപ്പും ചേര്‍ക്കുക, നാലു മണിക്കൂര്‍ വെച്ച ശേഷം ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണ ചൂടായശേഷം ഓരോ കുഴിയിലേക്കും മാവ് കോരി ഒഴിക്കുക. പതുക്കെ ബ്രൌണ്‍ നിറമാകുമ്പോള്‍ തിരിച്ചിടുക. നന്നായി മൊരിഞ്ഞാല്‍ കോരി എടുക്കുക.

Latest News