Food

ഗോതമ്പ് ദോശയ്ക്കും ഒരു മേക്കോവർ ആയാലോ ?

ഗോതമ്പ് പൊടി വെറുതെ വെള്ളത്തിൽ ഉപ്പ് ചേർത്ത് കലക്കി ചുട്ടെടുക്കാറാണ് പതിവെങ്കിൽ വ്യത്യസ്തമായ ഒരു രീതി പരീക്ഷിച്ചു നോക്കാം.

ആവശ്യമായ ചേരുവകൾ

ഗോതമ്പ് പൊടി- ഒരു കപ്പ്
മല്ലിയില- രണ്ട് സ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
കാരറ്റ് – അരിഞ്ഞത് രണ്ട് ടീസ്പൂൺ
സവാള – അരിഞ്ഞത് രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
നെയ്യ്

തയ്യാറാക്കുന്ന രീതി

ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയെടുത്ത് അതിലേക്ക് മല്ലിയില അരിഞ്ഞതും കാരറ്റ്, സവാള, ജീരകം, ഉപ്പ് എന്നിവയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് മാവ് തയ്യാറാക്കാം. ശേഷം ഒരു പാനിൽ നെയ്യ് പുരട്ടി ചുട്ടെടുക്കാം.

Latest News