India

കനിമൊഴിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് എച്ച്. രാജയ്ക്ക് ആറ് മാസം തടവ് ശിക്ഷ

ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് ആറ് മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് ബിജെപി നേതാവ് എച്ച്.രാജ. കനിമൊഴി അവിഹിത സന്തതിയെന്ന എച്ച്.രാജയുടെ പരാമർശമാണ് കേസിന് ആസ്പദമായത്.