ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക്സ് തയ്യാറാക്കിയാലോ? രുചികരമായ പഴം നിറച്ചത് തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് തേങ്ങാ ചിരകിയത് നന്നായി ചൂടാക്കുക. പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക. പഴം ഓരോന്നായി എടുത്ത് നെടുകേ പൊളിയ്ക്കുക. ഉള്ളിലെ കറുത്ത കുരു ഒരല്പം നീക്കിയ ശേഷം നേരത്തേ ഉണ്ടാക്കിയ തേങ്ങ വിളയിച്ചത് അവിൽ വിളയിച്ചത് എല്ലാം അതില് നിറച്ച് മൈദ നന്നായി കലക്കിയതില് മുക്കി എണ്ണയില് വറുത്തു കോരുക.