Food

ഈസിയായി ഒരു മില്‍ക്ക് പേട തയ്യാറാക്കാം | MILK PEDA

ഈസിയായി ഒരു മില്‍ക്ക് പേട തയ്യാറാക്കിയാലോ? നിങ്ങൾ മധുരം കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണെങ്കിൽ നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടപെടും.

ആവശ്യമായ ചേരുവകൾ

  • ഉപ്പില്ലാത്ത ബട്ടര്‍ -50 ഗ്രാം
  • മില്‍ക്ക് മെയിഡ് -1/4 ടിന്‍
  • പാല്‍ പൊടി-1 കപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം ബട്ടര്‍ അലിയിപ്പിക്കുക. ഡബിള്‍ ബോയിലിംഗ് രീതിയില്‍ (ഒരു പത്രത്തില്‍ വെള്ളം ചൂടാക്കി അതിന്റെ മുകളില്‍ മറ്റൊരു പത്രം വെച്ച് ബോയിൽ ചെയ്യുന്ന രീതി) ബട്ടര്‍ അലിഞ്ഞതിനു ശേഷം അതൊരു നോണ്‍ സ്റ്റിക് പാനിലേക്ക് മാറ്റുക. അതിലേക്കു പാല്‍ പൊടി ചേര്‍ക്കണം. ഈ മിശ്രിതത്തിലെയ്ക്ക് മില്‍ക്ക് മെയിഡ് ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക. പാനില്‍ ഒട്ടി പിടിക്കാതെ വിട്ടു വരുന്ന പാകം ആകുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അടുപ്പില്‍ നിന്ന് മാറ്റി വീണ്ടും ഒരു 2 മിനിറ്റ് ഇളക്കിയതിനു ശേഷം തണുപ്പികാനായി വെക്കുക. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ ഷേപ്പ് ചെയ്തു ഏതെങ്കിലും നട്സ് ഉപയോഗിച്ച് അലങ്കരിച്ചു ഉപയോഗിക്കാം.