അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ പിരിഞ്ഞു. ലോക്‌സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു ആദ്യ നിമിഷം മുതല്‍ പ്രതിപക്ഷ ബഹളമായിരുന്നു. രാജ്യസഭയില്‍ അദാനി, സംഭാല്‍, മണിപ്പൂര്‍ സംഘര്‍ഷം, വയനാട് കേന്ദ്ര സഹായം അടക്കമുള്ള വിഷയങ്ങളില്‍ ചട്ടം 267 അനുസരിച്ചു നല്‍കിയ നോട്ടീസുകള്‍ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഒന്നും സഭ രേഖകളില്‍ ഉണ്ടാകില്ലെന്നും, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും നാളെവരെ പിരിഞ്ഞു.