പൊറോട്ട പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാൽ വീട്ടിൽ ഉണ്ടാക്കാൻ പ്രയാസം ആണ് എന്നാണ് പരാതി. അതിനി പരിഹരിക്കാം. എളുപ്പത്തിൽ വീട്ടിൽ തന്നെ ഒരു ലയർ പൊറോട്ട ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
മൈദ – നാല് കപ്പ്
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – രണ്ട്
തയ്യാറാക്കുന്ന രീതി
മൈദ, പഞ്ചസാര, ഉപ്പ്, മുട്ട എന്നിവ ചേർത്ത് ചപ്പാത്തി മാവിനേക്കാൾ ലൂസ് ആയി കുഴച്ച് എടുക്കുക. അരമണിക്കൂർ ഈ മാവ് മൂടിവയ്ക്കുക. ശേഷം സേവാനാഴിയിൽ പക്കാവട തയാറാക്കാൻ ഉപയോഗിക്കുന്ന അച്ച് ഇട്ട് ഇതിൽ മാവ് നിറച്ച് നീളത്തിൽ അച്ചിൽ നിന്ന് പിഴിഞ്ഞ് ഇടുക. ഇതിൽ എണ്ണ തൂവിയ ശേഷം കൈ ഉപയോഗിച്ച് ഈ മാവ് വട്ടത്തിൽ ആക്കുക. ഇത് അരമണിക്കൂർ വീണ്ടും മാറ്റി വെക്കണം. ശേഷം കൈകൊണ്ട് പരത്തി ചുട്ടെടുക്കാം. തയാറാക്കിയ നാലോ അഞ്ചോ പൊറോട്ടകൾ ഒരു മിച്ച് നാലു വശത്തു നിന്നും കൈ കൊണ്ട് നന്നായി തട്ടിയെടുത്താൽ ലെയറുകൾ വേർപെട്ട് പൊറോട്ട സെറ്റ് ആകും.