ചോറ് ബാക്കിയായാൽ എന്ത് ചെയ്യും എന്നോർത്ത് ഇനി വിഷമിക്കേണ്ട രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ചോറിനൊപ്പം അല്പം പച്ചക്കറികൾ കൂടി ചേർത്ത് രുചികരമായ ടിക്കി ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
ചോറ്
സവാള
കാരറ്റ്
കാപ്‌സിക്കം
ഉരുളക്കിഴങ്ങ്
കുരുമുളകു പൊടി
മുളകുപൊടി
മല്ലിപ്പൊടി
റവ
ജീരകം
ഉപ്പ്
തയ്യാറാക്കുന്ന രീതി
ആദ്യം ചോറ് അരച്ച് മാറ്റിവയ്ക്കുക. അടുത്തതായി ചൂടായ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞുവെച്ച സവാള, ക്യാപ്സിക്കം, കാരറ്റ് എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ഇവ അരച്ച ചോറിലേക്ക് ചേർക്കുക. ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, റവ, ഉപ്പ്, ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, മല്ലിപ്പൊടി, എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകളാക്കി ചെറുതായി പ്രസ് ചെയ്ത് പരത്തുക. ഇത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.