Recipe

വാനില കേക്ക് തയാറാക്കാൻ 15 മിനുറ്റോ ! | easy-vanila-cake-recipe

ഇന്ന് നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെടുന്ന വാനില കേക്ക് ആണ് തയ്യാറാക്കാന്‍ പോവുന്നത്. അതിനായി ആവശ്യമുള്ള ചുരുങ്ങിയ ചില സാധനങ്ങള്‍ നമുക്ക് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

  • മൈദ – ഒരു കപ്പ്
  • മുട്ട – 3 എണ്ണം
  • പഞ്ചസാര- ഒരു കപ്പ്
  • ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍
  • ബേക്കിംഗ് സോഡ – കാല്‍സ്പൂണ്‍
  • സണ്‍ഫ്‌ളവര്‍ ഓയില്‍ – അരക്കപ്പ്
  • പാല്‍- 2 സ്പൂണ്‍ (ആവശ്യമെങ്കില്‍)
  • വാനില എസ്സന്‍സ്- അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍ എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഒരു അരിപ്പയില്‍ രണ്ടോ മൂന്നോ വട്ടം അരിച്ചെടുത്താലും കുഴപ്പമില്ല. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് മാറ്റി വെക്കുക. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര പൊടിച്ചത് കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് നല്ലതുപോലെ ഉളക്കുക. മുഴുവന്‍ പഞ്ചസാരയും ഇട്ട് കൊടുത്ത് നല്ലതുപോലെ മുട്ട ബീറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഇതിലേക്ക് വാനില എസ്സന്‍സ് ചേര്‍ക്കണം. മുട്ടയുടെ മണം മാറുന്നതിന് വേണ്ടിയാണ് വാനില എസ്സന്‍സ് ചേര്‍ക്കുന്നത്. അതിന് ശേഷം ഈ ബീറ്റ് ചെയ്ത മുട്ടയും വാനില എസ്സന്‍സും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം മാറ്റി വെച്ചിരിക്കുന്ന മൈദയിലേക്ക് ചേര്‍ക്കുക. ഇത് ഒരു വശത്തേക്ക് നല്ലതുപോലെ ഇളക്കേണ്ടതാണ്.

content highlight: easy-vanila-cake-recipe