നല്ല കിടിലന്‍ സാമ്പാര്‍ പൊടി തയ്യാറാക്കാം. അത് എങ്ങനെ സൂക്ഷിക്കണം എന്നും നോക്കാം.
ആവശ്യമള്ള ചേരുവകള്‍
- മുഴുവന്‍ മല്ലി – ഒരു കപ്പ്
- ചുവന്ന മുളക് – ഒരു കപ്പ്
- കായം – ഒരു വലിയ കഷ്ണം
- കടലപ്പരിപ്പ് – നാല് ടേബിള്‍ സ്പൂണ്‍
- ഉഴുന്ന് പരിപ്പ് – നാല് ടേബിള്‍ സ്പൂണ്‍
- കറിവേപ്പില- നാല് അഞ്ച് തണ്ട്
- ഉലുവ – രണ്ട് ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ അല്‍പം എണ്ണയൊഴിച്ച് കായം ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കാം. അതിന് ശേഷം മല്ലിയും ചുവന്ന മുളകും കടലപ്പരിപ്പും ഉഴുന്ന് പരിപ്പും കറിവേപ്പിലും ഉലുവയും നല്ലതുപോലെ വറുത്തെടുക്കുക. ഇത് വറുത്തെടുത്ത ശേഷം നല്ലതുപോലെ ചൂടാറിയാല്‍ മിക്‌സിയില്‍ പൊടിച്ചെടുക്കാവുന്നതാണ്. ശേഷം നല്ല എയര്‍ടൈറ്റ് ഉള്ള കണ്ടൈനറില്‍ സൂക്ഷിച്ച് വെക്കാവുന്നതാണ്. പിന്നീട് സാമ്പാറുണ്ടാക്കുമ്പോള്‍ ഈ പൊടി ഉപയോഗിക്കാം. നല്ല കിടിലന്‍ സൂപ്പര്‍ സാമ്പാര്‍ തയ്യാറാക്കാം.
content highlight: sambar-powder-recipe