വണ്ണം കുറയ്ക്കാൻ പ്രധാനമായും ചെയ്തുവരുന്നത് ഒന്ന് ഡയറ്റും മറ്റൊന്ന് വ്യായാമവുമാണ്. പൊതുവേ വ്യായാമം ചെയ്യാനുള്ള മടി കൊണ്ട് കൂടുതൽ പേരും ഭക്ഷണം ക്രമീകരിക്കുകയാണ് പതിവ്. ഇപ്പോൾ ഡയറ്റ് രീതികളിൽ ട്രെൻഡിങ് ആണ് വാട്ടർ ഡയറ്റ്. പത്തു ദിവസം തുടർച്ചയായി വാട്ടർ ഡയറ്റ് ചെയ്താൽ തടി കുറയുമെന്നു പറയുന്നു.എന്നാൽ പെട്ടന്ന് ഒരു ദിവസം ആരംഭിക്കാവുന്നതല്ല വാട്ടര്‍ ഡയറ്റ്. ഇത് ചെയ്യുന്നതിനു 3-4 ദിവസം മുന്‍പ് തന്നെ ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറച്ച് വേണം വാട്ടര്‍ ഫാസ്റ്റിങ് ആരംഭിക്കാന്‍. എങ്ങനെയാണ് 10 ദിവസം തുടർച്ചയായി വാട്ടർ ഡയറ്റ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഒന്നാം ദിവസം : രണ്ടു മണിക്കൂർ ഇട വിട്ട് സാധാരണ വെള്ളം കുടിയ്ക്കണം.
രണ്ടാം ദിവസം : ഗ്രീൻ ടീയും വെള്ളത്തിനൊപ്പം കുടിയ്ക്കണം. ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാൻ ഗ്രീൻ ടീ സഹായിക്കും.
മൂന്നാം ദിവസം : ഐസ് വാട്ടർ കൂടി കുടിയ്ക്കണം. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കും.
നാലാം ദിവസം : 5 ലിറ്റർ വെള്ളം കുടിയ്ക്കണം. ഇതിലേയ്ക്ക് രണ്ടു ടീസ്പൂൺ ശർക്കര ചേർത്ത് ആണ് കുടിയ്ക്കേണ്ടത്.
അഞ്ചാം ദിവസം : ഒരു കപ്പ് സൂപ്പ് നാലു തവണയായി കുടിയ്ക്കണം. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വൈറ്റമിനുകളും നൽകും. വിശപ്പു കുറയ്ക്കാനും സഹായിക്കും.
ആറാം ദിവസം : മധുരം ചേർക്കാതെ അടിച്ചെടുത്ത ഫ്രൂട്ട് ജ്യൂസുകൾ കുടിക്കണം.
ഏഴാം ദിവസം : കുടിയ്ക്കുന്ന വെള്ളത്തിൽ ഒരു നുളളു പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് കുടിയ്ക്കണം. ഇത് ബിപി നിയന്ത്രിയ്ക്കാൻ സഹായകമാണ്.
എട്ടാം ദിവസം : തിളച്ച വെള്ളമോ ഇളംചൂടുള്ള വെള്ളമോ പല തവണകളായി കുടിയ്ക്കാം.
ഒൻപതാം ദിവസം : ഔഷധസസ്യങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളമാണ് കുടിയ്ക്കേണ്ടത്. തുളസിയില ആര്യവേപ്പില മുതലായവ ഉപയോഗിക്കാം. ഈ ഹെർബർ വാട്ടർ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശരീരത്തിന് പ്രതിരോധശേഷി നൽകാനും സഹായിക്കും.
പത്താം ദിവസം : ചെരുനാരങ്ങാവെള്ളത്തിൽ തേൻ, ഒരു നുള്ള് കറുവാപ്പട്ട പൊടി എന്നിവ ചേർത്ത് കുടിക്കാം.
പത്തുദിവസത്തെ ഈ ഡയറ്റ് കൃത്യമായി പിന്തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ഭാരം കുറയ്ക്കുക, എന്നിങ്ങനെ ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വാട്ടർ ഫാസ്റ്റിങ്ങിനുണ്ട്. എന്നാൽ വാട്ടർ ഡയറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്. ഇത് ചെയ്യുന്ന സമയത്ത് ശാരീരികാധ്വാനം കൂടുതലുള്ള ജോലികള്‍ ചെയ്യരുത്. തലകറക്കത്തിന് സാധ്യതയുള്ളതുകൊണ്ട് വാഹനമോടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. ശാരീരികാസ്വാസ്ഥ്യമോ തലകറക്കമോ തലവേദനയോ അനുഭവപ്പെടുകയാണെങ്കില്‍ വാട്ടര്‍ ഡയറ്റ് ഉപേക്ഷിച്ച് വൈദ്യസഹായം തേടുകയും ഭക്ഷണം കഴിക്കുകയും വേണം.