വായിലിട്ടാല്‍ കറുമുറെ ഒച്ചയുണ്ടാക്കുന്ന നല്ല ക്രിസ്പി ഉള്ളിവട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
- കടലമാവ് -രണ്ട് കപ്പ്
- അരിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
- ഉള്ളി – 3 എണ്ണം
- ഇഞ്ചി- ഒരു കഷ്ണം
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – 2 തണ്ട്
- വെള്ളം – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
- ആദ്യം തന്നെ ഉള്ളി വളരെ കനം കുറച്ച് അരിഞ്ഞെടുക്കുക.
- പച്ചമുളകും, കറിവേപ്പിലയും, ഇഞ്ചിയും അരിഞ്ഞെടുക്കുക.
- ഇനി അരിഞ്ഞുവെച്ചിരുക്കുന്ന ചേരുവകള്‍ ഒരു പാത്രത്തിലേക്ക് ഇട്ട് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.
- ഇനി അതിലേക്ക് കടലമാവ്, അരിപ്പൊടി എന്നിവ ചേര്‍ത്ത് അല്‍പ്പാല്‍പ്പമായി
- ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മാവാക്കിയെടുക്കുക.
- വെള്ളത്തിന്റെ അളവ് കൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ചൂടാക്കുക.
- നല്ലവണ്ണം ചൂടാകുമ്പോള്‍ തീ മീഡിയം ആക്കി കുറച്ച് അല്‍പ്പം മാവ് കയ്യിലെടുത്ത് ഒന്ന് പരത്തി എണ്ണയിലേക്ക് ഇടുക.
- ഇരുവശവും ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക.
- ഉള്ളിവട തയ്യാര്‍.
content highlight: crispy-onion-vada-ullivada-recipe