Recipe

കേരളത്തിന്റെ പ്രിയപ്പെട്ട ചായക്കടി; ഉള്ളിവട വീട്ടിലുണ്ടാക്കാം | ullivada

വായിലിട്ടാല്‍ കറുമുറെ ഒച്ചയുണ്ടാക്കുന്ന നല്ല ക്രിസ്പി ഉള്ളിവട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകള്‍

  • കടലമാവ് -രണ്ട് കപ്പ്
  • അരിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
  • ഉള്ളി – 3 എണ്ണം
  • ഇഞ്ചി- ഒരു കഷ്ണം
  • പച്ചമുളക് – 3 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം തന്നെ ഉള്ളി വളരെ കനം കുറച്ച് അരിഞ്ഞെടുക്കുക.
  • പച്ചമുളകും, കറിവേപ്പിലയും, ഇഞ്ചിയും അരിഞ്ഞെടുക്കുക.
  • ഇനി അരിഞ്ഞുവെച്ചിരുക്കുന്ന ചേരുവകള്‍ ഒരു പാത്രത്തിലേക്ക് ഇട്ട് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.
  • ഇനി അതിലേക്ക് കടലമാവ്, അരിപ്പൊടി എന്നിവ ചേര്‍ത്ത് അല്‍പ്പാല്‍പ്പമായി
  • ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കട്ടിയുള്ള മാവാക്കിയെടുക്കുക.
  • വെള്ളത്തിന്റെ അളവ് കൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ചൂടാക്കുക.
  • നല്ലവണ്ണം ചൂടാകുമ്പോള്‍ തീ മീഡിയം ആക്കി കുറച്ച് അല്‍പ്പം മാവ് കയ്യിലെടുത്ത് ഒന്ന് പരത്തി എണ്ണയിലേക്ക് ഇടുക.
  • ഇരുവശവും ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക.
  • ഉള്ളിവട തയ്യാര്‍.

content highlight: crispy-onion-vada-ullivada-recipe