tips

മഴക്കാലത്ത് വീട്ടിൽ മൊത്തം ഉറുമ്പ് ശല്യമാണോ? പരിഹരിക്കാൻ ചില പൊടിക്കൈകളിതാ | prevent-ants-at-house

കണ്ണ് അടച്ച് തുറക്കുന്ന വേഗത്തിലാണ് ഉറുമ്പുകൾ വീട്ടിൽ സ്ഥാനം പിടിക്കുന്നത്

വീടുകളിൽ മഴക്കാലത്ത് എന്നും കാണാൻ പോകുന്ന കാഴ്ചയാണ് ഉറുമ്പുകൾ. കണ്ണ് അടച്ച് തുറക്കുന്ന വേഗത്തിലാണ് ഉറുമ്പുകൾ വീട്ടിൽ സ്ഥാനം പിടിക്കുന്നത്. ഇതിന് എന്ത് ചെയ്യാം എന്ന് അന്വേഷിച്ച് ദിവസവും ഓരോ കാര്യങ്ങൾ പരീക്ഷിക്കാറുണ്ട് മിക്കവരും. ഈ ഉറുമ്പിൻ കൂട്ടത്തെ തുരത്താൻ ചില പൊടിക്കെെകൾ അറിഞ്ഞിരിക്കൂ…​

വൃത്തി

ഉറുമ്പ് ശല്യം അകറ്റാൻ ആദ്യം വീട് വൃത്തിയായി സൂക്ഷിക്കണം. ആഹാരവസ്‌തുക്കൾ വീടുകളിൽ ഡെെനിംഗ് ടേബിളിലുൾപ്പെടെ പല സ്ഥലത്തും ഉപേക്ഷിക്കുന്നത് ഒഴിവാക്കുക. അടുക്കളയിലെ അലമാരയും മറ്റും അടുക്കി പെറുക്കി സൂക്ഷിക്കുക.

നാരങ്ങ

ഉറുമ്പുകൾ പ്രവേശിക്കുക സ്ഥലങ്ങളിൽ ഒരു നാരങ്ങ ചെറുതായി പിഴിഞ്ഞൊഴിക്കുക. അല്ലെങ്കിൽ നാരങ്ങ തൊലി വയ്ക്കുക. ഉറുമ്പുകൾക്ക് നാരങ്ങ നീരിന്റെ മണം ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതിനാൽ അവ അവിടെ നിന്ന് അകന്ന് പോകും. വീടിന്റെ തറ തുടയ്ക്കുന്ന വെള്ളത്തിൽ അല്പം നാരങ്ങ നീര് കൂടി ചേർത്ത് തുടയ്ക്കുന്നത് നല്ലതാണ്.

കറുവപ്പട്ട

കറുവപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താൻ മികച്ചൊരു ഉപാധിയാണ്. വാതിലിനും ജനലിനും അടുത്തായി കറുവപ്പട്ടയുടെ പൊടി വയ്ക്കുന്നത്. ഉറുമ്പുകൾ വീടിന് അകത്തേക്ക് വരുന്നതിനെ തടയുന്നു.

കുരുമുളക്

പ്രാണികളെ അകറ്റാൻ ഫലപ്രദമായ ഒന്നാണ് കുരുമുളക്. ഉറുമ്പ് ശല്യത്തിനും ഇത് നല്ല പ്രതിവിധിയാണ്. കുരുമുളകിന്റെ ഗന്ധം ഉറുമ്പിന് ഇഷ്ടമല്ല. ഉറുമ്പ് വരുന്ന വഴിയിൽ കുരുമുളക് പൊടി ഇട്ടാൽ അവ അകന്നുപോകുന്നു.

വെെറ്റ് വിനാഗിരി

വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തിൽ ചേർത്ത് ഉറുമ്പിൻ കൂട്ടിലേക്ക് സ്‌പ്രേ ചെയ്യുന്നത് ഉറുമ്പിൻ ശല്യം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വാതിൽ, ജനൽ എന്നിവിടങ്ങളിലും സ്പ്രേ ചെയ്യുന്നത് നല്ലതാണ്.ചോക്ക്ഉറുമ്പുകളെ അകറ്റാൻ വളരെ നല്ലതാണ്

ചോക്ക്

ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഉറുമ്പുകളെ അകറ്റി നിർത്തുന്നു. ഉറുമ്പുകളുടെ വീടിന് അകത്തേക്ക് കടക്കുന്ന സ്ഥലങ്ങളിലും ചോക്ക് പൊടി വിതറുന്നതും ചോക്ക് ഉപയോഗിച്ച് വര വരയ്ക്കുന്നതും നല്ലതാണ്. ഇത് ഉറുമ്പ് അകത്തേക്ക് വരുന്നത് തടയുന്നു.

ബോറിക്ക് ആസിഡ്

ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കുന്ന ഒരു ഫലപ്രദമായ മാർഗമാണ് ബോറിക്ക് ആസിഡ്. ഇത് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ വിതറിയാൽ അവ അകന്ന് പോകും. എന്നാൽ കുട്ടികൾ ഇതിന് അടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

content highlight: prevent-ants-at-house