മദ്യലഹരിയിൽ മധ്യവയസ്കൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അഹമ്മദാബാദിൽ നരോദ-ഡേഗാം റോഡിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സ്കൂട്ടർ യാത്രികരായ അമിത് റാത്തോർ, വിശാൽ റാത്തോർ എന്നിവരാണ് മരിച്ചത്.
മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് റോഡിന്റെ മറുഭാഗത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിന് മുകളിൽ പതിക്കുകയുമായിരുന്നു. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന ഗോപാൽ പട്ടേൽ എന്നയാളെ നാട്ടുകാർ കൈകാര്യംചെയ്തതിനുശേഷം പോലീസിന് കൈമാറി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
STORY HIGHLIGHT: ahmedabad drunk driving accident kills two