India

പ്രമുഖ അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജയെ ആം ആദ്മി പാർട്ടിയിൽ സ്വീകരിച്ച് കേജ്‍രിവാൾ – avadh ojha upsc teacher motivational speaker joins aap

പ്രമുഖ യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജ എഎപിയിൽ ചേരുന്നത്. എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്‌രിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും അവാദ് ഓജയെ സ്വീകരിച്ചു.

രാഷ്ട്രീയ പ്രവേശനത്തിനും വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കാനും അവസരം നൽകിയതിൽ അവാദ് നന്ദി പറഞ്ഞു. രാജ്യത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന അധ്യാപകനും യുപിഎസ്‌സി പരിശീലകനും മോട്ടിവേഷനൽ സ്പീക്കറുമാണ് അവാദ് ഓജ.

STORY HIGHLIGHT: avadh ojha upsc teacher motivational speaker joins aap