ഇടുക്കി കട്ടപ്പന ബസ്റ്റാൻഡിൽ ബസ്സ് കാത്തിരുന്ന യാത്രക്കാരനെ ബസ് ഇടിച്ചു. റിവേഴ്സ് എടുക്കാൻ ശ്രമിച്ചപ്പോൾ ബസ് മുന്നോട്ട് നീങ്ങി ബസ്റ്റാൻഡിന് അകത്തുള്ള ഇരിപ്പിടത്തിൽ ബസ് കാത്തിരുന്ന യാത്രകാരനെ ഇടിക്കുകയായിരുന്നു.
കുമളി സ്വദേശിയായ വിഷ്ണു ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. കാലിന്റെ മുട്ടിനാണ് വിഷ്ണുവിന് പരിക്കേറ്റത് . ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം റോഡിൽ ഓടുന്ന ദിയ എന്ന ബസ് ആണ് ബസ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാകാൻ കാരണമായത്.
STORY HIGHLIGHT: bus hit traveler at idukki kattappana bus stand