Tech

നിങ്ങളുടെ കോൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടോ ? എങ്ങനെ മനസിലാക്കാം ? | call-recoding

പല രാജ്യങ്ങളിലും കോള്‍ റെക്കോര്‍ഡിംഗ് നിയമവിരുദ്ധമാണ്. ഇത് കണക്കിലെടുത്ത് കുറച്ച് കാലം മുമ്പ് കോള്‍ റെക്കോര്‍ഡിംഗ് ഉള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ഗൂഗിള്‍ നിര്‍ത്തിയിരുന്നു. ഇതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സഹായത്തോടെ കോള്‍ റെക്കോര്‍ഡിംഗ് ചെയ്യാനാകില്ല. ഉപയോക്താവ് ഫോണിന്റെ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ ഉപയോഗിക്കണമെന്നായി നിബന്ധന.

ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ ഓണാക്കുമ്പോള്‍ മറുവശത്തുള്ള വ്യക്തിക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പക്ഷേ പലപ്പോഴും നമ്മുടെ കോളുകള്‍ മറുവശത്തെ ആള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നമ്മള്‍ അറിയാതെ പോകാറുമുണ്ട്. ഇതിനും പരിഹാരമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടതില്ല.പുതിയ ഫോണുകളില്‍ കോള്‍ റെക്കോര്‍ഡിംഗ് നടക്കുമ്പോള്‍ അറിയിപ്പ് കേള്‍ക്കുന്നു. പക്ഷേ പഴയ/ഫീച്ചര്‍ ഫോണില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് നടത്തുമ്പോഴാണ് പ്രശ്‌നം വരുന്നത്. ഈ അറിയിപ്പ് കേള്‍ക്കാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മറ്റ് രീതികള്‍ സ്വീകരിക്കാം…

ബീപ് ശബ്ദം ശ്രദ്ധിക്കുക

കോളിനിടയില്‍ ബീപ്പിന്റെ ശബ്ദം നിങ്ങള്‍ ശ്രദ്ധിക്കണം. ബീപ്-ബീപ്പ് ശബ്ദം വരുന്നുണ്ടെങ്കില്‍, നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം. കോള്‍ സ്വീകരിച്ചതിന് ശേഷം വളരെ നേരം ബീപ്പ് ശബ്ദം ഉണ്ടായാല്‍ അത് കോള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ തെളിവാണ്.

എന്നാല്‍ വരാനിരിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഫോണുകളെക്കുറിച്ച് നിങ്ങള്‍ അധികം വിഷമിക്കേണ്ടതില്ല. കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ തന്നെ അതിനെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. അതിലൂടെ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാനാകും.

കോള്‍ റെക്കോര്‍ഡിംഗും കോള്‍ ടാപ്പിംഗും തമ്മിലുള്ള വ്യത്യാസം

പലപ്പോഴും ആളുകള്‍ കോള്‍ റെക്കോര്‍ഡിംഗും കോള്‍ ടാപ്പിംഗും ഒരേ കാര്യമായി കണക്കാക്കുന്നു. പക്ഷേ അത് അങ്ങനെയല്ല. കോള്‍ ടാപ്പിങ്ങില്‍ മൂന്നാമതൊരാള്‍ രണ്ടു പേരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നു. ഇതിനായി ടെലികോം കമ്പനികളുടെ പിന്തുണയും സ്വീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, കോടതിയുടെ അനുമതിക്ക് ശേഷം അന്വേഷണ ഏജന്‍സികള്‍ക്ക് കോള്‍ ടാപ്പിംഗ് നടത്താം. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ സുരക്ഷാ ഏജന്‍സികളും കോള്‍ ടാപ്പിംഗ് നടത്തുന്നു.

സാധാരണ വിളിക്കുന്നവര്‍ കോള്‍ ടാപ്പിങ്ങില്‍ നേരിട്ട് അറിയാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോള്‍ ടാപ്പ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്, നിങ്ങള്‍ ആരെയെങ്കിലും വിളിക്കുമ്പോള്‍ പഴയ റേഡിയോയില്‍ വരുന്നത് പോലെ സിഗ്‌നല്‍ പോകുന്ന ശബ്ദം ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കുക. ആവര്‍ത്തിച്ചുള്ള കോള്‍ ഡ്രോപ്പുകള്‍ കോള്‍ ടാപ്പിംഗിന്റെ ലക്ഷണമാണ്. പക്ഷേ കോള്‍ ഡ്രോപ്പുകള്‍ മാത്രം കാരണമാക്കി കോളുകള്‍ ടാപ്പുചെയ്യുന്നുവെന്ന് പറയാനാവില്ല.

രണ്ടാമത്തെ ശബ്ദം ശ്രദ്ധിക്കുക

കോളിനിടയില്‍ ബീപ്പിനുപകരം, ഒരു നീണ്ട ബീപ്പ് അല്ലെങ്കില്‍ മറ്റ് ടോണ്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം.ഇതില്‍ നിന്നും കോള്‍ റെക്കോര്‍ഡിംഗും നടക്കുന്നതായി കണ്ടെത്താനാകും.

content highlight: how-check-someone-recoding-my-call-during