ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (72) 14 ദിവസത്തേക്കു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ഈയിടെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്നുള്ള കേസുകളിലാണ് ഇത്. മാസങ്ങളായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ.