പാചകം കൂടുതൽ എളുപ്പമാക്കാൻ ഇന്ന് മിക്ക വീടുകളിലും ഉള്ള ഒന്നാണ് റൈസ് കുക്കറുകൾ. ഗ്യാസിന്റെയും വിറകിന്റെയും ഉപയോഗം വളരെ കുറയ്ക്കാൻ കഴിഞ്ഞു എന്നത് ഈ ഉപകരണത്തിന്റെ വലിയ നേട്ടമാണ്. ചോറ് വെക്കുന്നത് കുറച്ച് പണിയായതുകൊണ്ട് തന്നെ റൈസ് കുക്കറുകള്‍ ഈ ജോലി കൂടുതല്‍ എളുപ്പമാക്കും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വളരെ മിതമായ വേവില്‍ നല്ല ചൂടുളള ചോറ് നല്‍കാനുള്ള ടെക്നിക്കുകള്‍ ഇപ്പോള്‍ ഉണ്ട്. എന്നാല്‍ പലരും ഇത് ചോറ് ഉണ്ടാക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. അതല്ലാതെ റൈസ് കുക്കര്‍ കൊണ്ട് മറ്റുപയോഗങ്ങളും ഉണ്ട്. നമുക്കിതിൽ ചോറ് മാത്രമല്ല നെയ്ച്ചോറും ബിരിയാണിയും പുലാവും എല്ലാം ഉണ്ടാക്കാം.
നെയ്ച്ചോറിനായി അരി മുക്കാല്‍ഭാഗത്തോളം വേവിച്ച ശേഷം മറ്റ് ചേരുവകളും വറുത്ത സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് രാത്രി റൈസ് കുക്കറില്‍ ഇറക്കിവെച്ചാല് രാവിലെ നെയ്ച്ചോര്‍ റെഡി. കരിഞ്ഞു പിടിക്കുകയോ വേവ് കൂടി ഒട്ടിപ്പിടിക്കുകയോ ഉണ്ടാകില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റായി നല്ല അടിപൊളി ഉപ്പുമാവും റൈസ് കുക്കറിൽ തയ്യാറാക്കാം. ഒരു ഗ്ലാസ് സൂചി ഗോതമ്പിന് ഒന്നരഗ്ലാസ് വെള്ളം എന്ന കണക്കില്‍ ചൂടായി തിളയ്ക്കുമ്പോല് കഴികിയ സൂചി ഗോതമ്പ് ഇട്ടുകൊടുക്കുക. ഇത് തിളയ്ക്കുമ്പോള്‍ റൈസ് കുക്കറില്‍ ഇറക്കി വെക്കുക. ഇങ്ങനെ രാത്രി വെച്ച ശേഷം രാവിലെ തുറന്ന് നോക്കിയാല്‍ ഗോതമ്പ് വെന്തിട്ടുണ്ടാകും. ഇതിൽ കടുകും മുളകും വറുത്തിട്ട് സാധാരണ രുചികരമായ ഉപ്പുമാവ് റെഡിയാക്കാം. ഫുൾ ടൈം ചൂട് ചായ കുടിക്കാം എന്നുള്ളതാണ് മറ്റൊരു ഗുണം. എപ്പോഴും ചായ തിളപ്പിക്കാനുള്ള ഗ്യാസ് വെറുതെ കളയേണ്ട. ഒറ്റത്തവണ ചായ തയ്യാറാക്കി സ്റ്റീൽ പാത്രത്തിൽ ആക്കി റൈസ് കുക്കറിൽ ഇറക്കിവെച്ചാൽ മതി. ഇതുപോലെ തന്നെ തോരനും ഉണ്ടാക്കാം. ചോറിനൊപ്പം തന്നെ അരിഞ്ഞുവെച്ച് പയറോ ക്യാബേജോ ബീൻസോ എന്തുമാകട്ടെ അതെടുത്ത് ചോറ് വെച്ച പാത്രത്തിന് മുകളിലായി വെക്കുക. രാവിലെ നോക്കുമ്പോൾ ചോറിനൊപ്പം തോരനും വെന്തു വന്നിരിക്കും. ഇതിലേക്ക് ഒന്ന് വറുത്തിട്ട് കഴിഞ്ഞാൽ തോരൻ റെഡി. ഇങ്ങനെ നിരവധി ഉപയോഗങ്ങൾ ഉണ്ട് റൈസ് കുക്കർ കൊണ്ട്. മികച്ച നിലവാരത്തില്‍ വിഭവങ്ങള്‍ പാകം ചെയ്യാനും അവയുടെ പോഷകങ്ങള്‍ അതുപോലെ തന്നെ നിലനിര്‍ത്താനും റൈസ് കുക്കറുകൾ സഹായിക്കും