ഗുജറാത്തിൽ ബിജെപി നേതാവും വനിതാ വിഭാഗ പ്രസിഡന്റുമായ യുവതിയെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ ആൽത്താൻ വാർഡ് വനിതാ വിഭാഗം പ്രസിഡന്റായ ദീപിക പട്ടേലിനെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ദീപിക ബിജെപി നേതാവുമായി 10-15 തവണ സംസാരിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ആൽത്താനിലെ ഭീംറാഡ് സ്വദേശിനിയായ 34കാരിയായ ദീപിക മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെക്കിയത്. ഭർത്താവ് വയലിൽ ജോലി ചെയ്യുകയും കുട്ടികളിൽ തീഴെ നിലയിലെ ഹാളിൽ കളിക്കുകയും ചെയ്യുന്ന സമയത്താണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്.