രാവിലെത്തന്നെ ആരോഗ്യകരമായ ഒരു ആഹാരം തയ്യാറാക്കാം. എപ്പോഴും ഓട്സ് പാലിൽ കുറുക്കി കഴിച്ചും ഓട്സ് ഉപ്പുമാവ് കഴിച്ചും മടുത്തെങ്കിൽ ഒരു ഓട്സ് ഇഡലി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ഓട്സ് – ഒരു കപ്പ്
റവ – അരക്കപ്പ്
തൈര് – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ബേക്കിങ് സോഡ – 1 പിഞ്ച്
ഉണ്ടാക്കേണ്ട രീതി
ഒരു പാൻ എടുത്ത് ചൂടാക്കുക. ചൂടായ പാനിലേക്ക് ഒരു കപ്പ് ഓട്സ് ചേർക്കുക. ഓട്സ് നന്നായി ചൂടായതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ചൂട് കുറഞ്ഞതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഓട്സ് നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം അര കപ്പ് റവ എടുത്ത് നന്നായി ചൂടാക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് പൊടിച്ചുവെച്ച റവ കൂടി ചേർത്ത് ഏകദേശം ഒരു മിനിറ്റ് നേരം ലോ ഫ്ലൈമിൽ കുക്ക് ചെയ്യുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇത് നന്നായി തണുത്തതിനു ശേഷം അരക്കപ്പ് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് കട്ട കെട്ടാതെ ഇളക്കി എടുക്കുക. ഒരു നുള്ള് ബേക്കിംഗ് സോഡയും കുറച്ചു വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. അടച്ചു വയ്ക്കുക. ശേഷം സാധാരണ ഇഡ്ഡലി തയ്യാറാക്കുന്നത് പോലെ ഈ മാവൊഴിച്ച് ഇഡലി തയ്യാറാക്കാം.