എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കിടിലൻ സ്‌നാക്‌സാണ് കൊഴുക്കട്ട. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- നെയ്യ് – 1 ടീസ്പൂണ്‍
- ശര്‍ക്കര / പഞ്ചസാര
തയ്യാറാക്കുന്ന വിധം
ശര്‍ക്കര, തേങ്ങ ഏലക്കപൊടിയും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടിയും നെയ്യും, ഉപ്പും ആവശ്യമുള്ളത്ര ചൂട് വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. കുഴച്ച മാവ് ചെറിയ ഉരുളകളാക്കി കനംകുറച്ച് പരത്തി തേങ്ങ കൂട്ട് നിറച്ച് വീണ്ടും ഉരുളകളാക്കി ആവിയില്‍ പുഴുങ്ങുക.