Food

കേരള സ്റ്റൈൽ ചേന വറുത്തത് കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ് | YAM FRY

ഇന്നൊരു ചേന ഫ്രൈ തയ്യാറാക്കിയാലോ? എല്ലാവർക്കും തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചേന ചതുരത്തിൽ അറിഞ്ഞത് -1/2 കപ്പ്‌
  • പെരുംജീരകം പൊടി-1/2 ടീസ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • മഞ്ഞള പൊടി -ഒരു നുള്ള്
  • മുളക് പൊടി -1/4 ടീസ്പൂൺ
  • അരി പൊടി – 1 ടേബിൾസ്പൂൺ
  • ഉപ്പു -ആവശ്യത്തിന്
  • കറിവേപ്പില -1-2 തണ്ട്

തയ്യാറാക്കുന്ന വിധം

ചേന അരിഞ്ഞതും മഞ്ഞൾപൊടി, ഉപ്പ് കുറച്ചു വെള്ളം ഒഴിച്ച് മുക്കാൽ പരുവത്തിൽ വേവിക്കുക. അതിനുശേഷം വെള്ളം ഊറ്റികളയുക. ഇതിലേക്കു മുകളിൽ പറഞ്ഞ പൊടികൾ എല്ലാം ചേർത്ത് അര മണിക്കൂർ വയ്ക്കുക. പിന്നിട് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുക്കുക. കറിവേപ്പില വറുത്തു കോരുന്നതിനു 5 നിമിഷം മുമ്പ് ചേർത്താൽ മതി. നല്ല ക്രിസ്പിയായ ചേന വറുത്തത് തയ്യാർ.