ശീതീകരിച്ച ഒരു മധുരപലഹാരമാണ് ഫ്രൂട്ട് കസ്റ്റാർഡ്. പാലും കസ്റ്റാർഡ് പൗഡറും സീസണൽ പഴങ്ങളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ക്രീമി കസ്റ്റാർഡ് റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
- പാൽ- 500 മില്ലി ലിറ്റർ
- പഞ്ചസാര- 6 ടേബിൾ സ്‌പൂൺ
- കസ്റ്റാർഡ് പൗഡർ- 2 ടേബിൾ സ്‌പൂൺ
- മുന്തിരി- ആവശ്യത്തിന്
- ആപ്പിൾ- 1
- പഴം- 1
- മാതളം- 1
- ബദാം- ഒരു പിടി
തയ്യാറാക്കുന്ന വിധം
- ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേയ്ക്ക് അര ലിറ്റർ പാൽ ചേർത്തിളക്കാം.
- പാൽ തിളച്ചു വരുമ്പോൾ ആറ് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം.
- തണുത്ത പാലിൽ രണ്ട് ടേബിൾസ്പൂൺ കസ്റ്റാർഡ് പൊടി ചേർത്തിളക്കിയെടുക്കാം.
- അത് തിളപ്പിച്ചെടുത്ത പാലിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- കട്ടിയായി വരുമ്പോൾ മാറ്റി വയ്ക്കാം.
- തണുത്തതിനു ശേഷം ഇഷ്ടാനുസരണം പഴങ്ങളും, നട്സും ചേർക്കാം. ശേഷം ഫ്രിഡ്ജിൽ വച്ചോ അല്ലാതെയോ വിളമ്പാം.
content highlight: fruit-custard-home-made-recipe