മട്ടൺ ഉപയോഗിച്ച് സ്റ്റ്യൂ ആയോലോ?. പരിചിതമായ ചേരുവകൾ തന്നെയാണിതിനും ഉപയോഗിക്കുന്നത് മട്ടൺ വേവ് കുറവായതിനാൽ തയ്യാറാക്കാൻ അധികം സമയം വേണ്ടി വരില്ല.
ചേരുവകൾ
- മട്ടൻ – 600 ഗ്രാം
- സവാള – 2 എണ്ണം
- പച്ചമുളക് – 5-6 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- ഇഞ്ചി- ആവശ്യത്തിന്
- വെളുത്തുള്ളി – 3 എണ്ണം
- കുരുമുളകുപൊടി- ആവശ്യത്തിന്
- തേങ്ങാപ്പാൽ- ആവശ്യത്തിന്
- ഉരുളക്കിഴങ്ങ്- ആവശ്യത്തിന്
- കാരറ്റ്- ആവശ്യത്തിന്
- ഗരംമസാല- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേയ്ക്ക് അഞ്ച് ഏലയ്ക്ക, 15 ഗ്രാമ്പൂ, രണ്ട് കറുവാപ്പട്ട, രണ്ട് തക്കോലം, ഒരു ടീസ്പൂൺ
- പെരുംജീരകം എന്നിവ ചേർത്തു വറുത്ത് പൊടിച്ച് ഗരംമസാല തയ്യാറാക്കാം.
- 600 ഗ്രാം മട്ടൺ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
- അതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർക്കാം.
- അഞ്ചോ ആറോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്തിളക്കാം.
- 15 മിനിറ്റിനു ശേഷം അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റാം. അതിലേയ്ക്കു സവാള ചേർക്കാം.
- അവ വെന്തു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി വഴറ്റാം.
- ഇതിലേയ്ക്ക് വേവിച്ച മട്ടൺ ചേർത്തിളക്കി യോജിപ്പിക്കാം.
- തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാം.
- കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളപ്പിക്കാം. ശേഷം അടുപ്പണച്ച് ആവശ്യാനുസരണം വിളമ്പാം.
content highlight: mutton-stew-instant-recipe