ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്യൂ. രുചികരമായ ഒരു കിടിലൻ സ്നാക്ക്സ് ആണിത്, ഏല്ലാവർക്കും തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക്സ്.
ആവശ്യമായ ചേരുവകള്‍
- ബ്രോയിലര്‍ ചിക്കന്‍ (എല്ല് നീക്കിയത്) -500 ഗ്രാം
- സവാള (നീളത്തില്‍ അരിഞ്ഞത്) -രണ്ട് എണ്ണം
- തക്കാളി (നീളത്തില്‍ അരിഞ്ഞത് – രണ്ട് എണ്ണം)
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി -10 അല്ലി
- മുളക്പൊടി, കുരുമുളക് പൊടി -ഒരു സ്പൂണ്‍ വീതം
- അണ്ടിപ്പരിപ്പ് -10 എണ്ണം
- ഉരുളക്കിഴങ്ങ് -250 ഗ്രാം
- മൈദ -200 ഗ്രാം
- ജീരകം – ഒരു സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- മല്ലിയില -ആവശ്യത്തിന്
- എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ വേവിക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചുവെക്കുക, അണ്ടിപ്പരിപ്പ് വറുക്കുക, ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക, ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ജീരകം, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവയും ചേര്‍ത്ത് വഴറ്റുക, ശേഷം പൊടികളും ഉരുളക്കിഴങ്ങ്, അണ്ടിപ്പരിപ്പ്, മല്ലിയില, ഉപ്പ് ചേര്‍ത്ത് ഇളക്കി ചെറിയ ഉരുളകളാക്കുക. മൈദ മാവ് അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കിയതില്‍ ഉരുളകള്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.