മധുരമുള്ള ഓർമകളിലെ ഒന്നാണ് തേൻ മിഠായി. തേൻ മിഠായി വാങ്ങിക്കാൻ ഇനി പുറത്തുപോകേണ്ട, വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളു.
ആവശ്യമായ ചേരുവകൾ
- ഇഡ്ലി അരി -1 ഗ്ലാസ്
- ഉഴുന്നു -കാൽഗ്ലാസ്സ് അടുപ്പിച്ചു മതി
- റെഡ് ഫുഡ് കളർ
- പഞ്ചസാര 1 ഗ്ലാസ്
- വെള്ളം
- എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും മൂന്നു മണിക്കൂർ കുതിർത്തു തരിതരിപ്പായി അരച്ചെടുക്കുക. വെള്ളം കൂടരുത്. ഇഡ്‌ലി മാവിന്റെ പാകം. കളർ ചേർക്കുക. ഒരു പാത്രത്തിൽ പഞ്ചസാര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കുക. പാനി ചെറുചൂടിൽ ഇരിക്കട്ടെ. ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ചെറിയ സ്പൂണിൽ മാവ് കോരി ഒഴിച്ച് അധികം crispy ആകും മുന്നെ കോരി sugar സിറപ്പിൽ മുക്കി വെക്കുക. 2 മിനുട്ട് കഴിഞ്ഞു എടുക്കാം .മുഴുവൻ മാവും ഇപ്രകാരം ചെയ്യുക തണുക്കുമ്പോൾ പഞ്ചസാരകൊണ്ട് ഒന്ന് പൊതിയാം.