ചോറ് വെറുതെ കളയാതിരിക്കാൻ ഇനി ഈ വിദ്യ പരീക്ഷിക്കാം.
ചേരുവകൾ
- ചോറ്
- സവാള
- കാരറ്റ്
- കാപ്‌സിക്കം
- ഉരുളക്കിഴങ്ങ്
- കുരുമുളകു പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- റവ
- ജീരകം
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേക്ക് അൽപ്പം എണ്ണ ഒഴിക്കുക.
- ഇടത്തരം വലിപ്പമുള്ള ഒരു സവാള, കാരറ്റ്, കാപ്സിക്കം, എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
- പച്ചക്കറകിൾ വെന്തത് വേവിച്ച ചോറിലേക്കു ചേർക്കാം.
- ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് റവ, ഉപ്പ്, ഒരു
- ടീസ്പൂൺ ജീരകം പൊടിച്ചത്, മല്ലിപ്പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ചോറ് നന്നായി ഉടഞ്ഞ് ചേരുവകൾ എല്ലാം യോജിച്ചതിനു ശേഷം അതിൽ നിന്നും കുറച്ചു വീതം എടുത്ത് ചെറിയ വട്ടത്തിൽ പരത്താം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വറുക്കാനാവശ്യമായ എണ്ണ ഒഴിക്കാം.
- പരത്തിയെടുത്തവ അതിലേക്കു ചേർത്ത് വറുക്കാം.
- ഇരുവശങ്ങളും വേവിച്ചെടുത്ത ടിക്കി ചായക്കൊപ്പം കഴിച്ചു നോക്കൂ.
content highlight: left-over-rice-snack-quick-recipe