സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും 57,000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്. നവംബർ അവസാന വാരം മുതൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. 56,000 ത്തിലും 57,000 ത്തിലുമായി സ്വർണവില കൂടിയും കുറഞ്ഞും ഇരിക്കുന്നു. നവംബർ 26 ന് പവന് 960 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്. തുടന്ന് ഇതുവരെ നേരിയ തോതിലുള്ള വർധനവും ഇടിവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7130 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.